റാപ്പർ വേടന്‍ രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരും. പുലിപ്പല്ലുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാന്‍ വേടനെ കസ്റ്റഡിയില്‍ വേണമെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഇന്ന് എറണാകുളത്തെ ഫ്ലാറ്റിലും നാളെ തൃശൂർ വീയുരുള്ള ജ്വലറിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. ഒരു ആരാധകന്‍ സമ്മാനിച്ച പുലിപ്പല്ല് തൃശൂരിലെ ഒരു ജ്വല്ലറിയില്‍ നല്‍കിയാണ് മാലയാക്കിയതെന്നാണ് വേടന്‍ മൊഴി. ഏഴു വര്‍ഷംവരെ തടവ് ലഭിക്കാവുന്ന വന്യമൃഗങ്ങളെ വേട്ടയാടല്‍, അനധികൃതമായി വനംവിഭവം കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.
മാലയിലെ പുലിപ്പല്ല്; റാപ്പർ വേടന്‍ രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍

