Site iconSite icon Janayugom Online

കാസർക്കോടും കർണാടകയിലും നേരിയ ഭൂചലനം

കാസർക്കോട് ജില്ലയിലെ ചില ഭാഗങ്ങളിൽ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. ഇന്നു പുലർച്ചെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. എവിടെയും നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കർണാടക സുള്ള്യയിലും കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലുമാണ് നേരിയ ഭുചലനം ഉണ്ടായത്. വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. സുള്ള്യയിൽ രാവിലെ ഏഴേ മുക്കാലിനാണ് ഭുചലനം അനുഭവപ്പെട്ടത്.

കാസര്‍കോട്- കണ്ണൂർ ജില്ലാ അതിര്‍ത്തിയിലെ ചെറുപുഴ ഉൾപ്പെടെ മലയോര മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഈ സമയത്ത് ഇടിമുഴക്കത്തോടെയുള്ള ശബ്ദം ഉണ്ടായതായും വീടുകളിൽ പാത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും ചലനമുണ്ടായതായും നാട്ടുകാർ പറഞ്ഞു.

കര്‍ണ്ണാടകയിലെ കൊടകിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

Eng­lish summary;Light earth­quake shakes Kasar­god and Karnataka

You may also like this video;

Exit mobile version