Site iconSite icon Janayugom Online

എഐ പ്രോക്ടറിങ് ഏജന്റിനുള്ള ലോകത്തെ ആദ്യ പേറ്റൻ്റ് മലയാളിയായ സാൻജോ ടോം ജോസിന് സ്വന്തം

എഐ പ്രോക്ടറിങ് ഏജന്റിനുള്ള ലോകത്തിലെ ആദ്യ പേറ്റൻ്റ് മലയാളിയായ സാൻജോ ടോം ജോസിന് സ്വന്തം . എറണാകുളം ജില്ലയിലെ കോതമംഗലം പിണ്ടിമനയിൽ നിന്നും ആഗോള സാങ്കേതിക മുന്നണിയിലെത്തി ചരിത്രമെഴുതിയിരിക്കുകയാണ് ഇദ്ദേഹം.
കോതമംഗലം വിമലഗിരി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ അവിടെ സാങ്കേതിക വിദ്യയോടുള്ള ആകർഷണവും പ്രശ്നപരിഹാര കഴിവും വളർന്നു. പിന്നീട് കേരളത്തിൽനിന്ന് അദ്ദേഹം ആഗോള സാങ്കേതികവേദിയിലെ ഏറ്റവും നവീനമായ അസ്സസ്‌മെന്റ് ടെക്നോളജി കമ്പനികളിൽ ഒന്നായ ടാൽവ്യൂ സ്ഥാപിക്കുകയും വികസിപ്പിക്കുകയും ചെയ്തു. ഇന്ന്, ടാൽവ്യൂ വലിയ ആഗോള കമ്പനികളിലും സർവകലാശാലകളിലും ടെസ്റ്റിംഗ് സ്ഥാപനങ്ങളിലും സേവനം നൽകിവരുന്നു.

പേറ്റൻറ് നമ്പർ US 12,361,115 B1 ആണ്. ഈ പറ്റൻറ്, സാൻജോ സ്ഥാപിക്കുകയും നയിക്കുകയും ചെയ്യുന്ന യു.എസ്.-ലെ ടാൽവ്യൂ ഇൻകോർപ്പറേറ്റഡ് കമ്പനിയുടെ ആൽവി ( Alvy ) എന്ന ഏജന്റിക് എഐ പ്രോക്ടറിങ് സിസ്റ്റത്തിനാണ് അനുവദിച്ചിരിക്കുന്നത്. ഓൺലൈൻ അഭിമുഖങ്ങളിലും ഉയർന്നപ്രാധാന്യമുള്ള പരീക്ഷകളിലും നീതിയും മാന്യതയും ഉറപ്പാക്കുന്ന ഇത് ഡിജിറ്റൽ യുഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന നവീന കണ്ടുപിടിത്തമാണ്.

“ഈ വിജയം ടാൽവ്യൂയിലെ എല്ലാ ടീമംഗങ്ങളുടേതുമാണ്. കൂടാതെ ഇത് എന്റെ കേരളത്തിലെ വേരുകളുടേയും കൂടിയാണ് . അവിടെ നിന്നാണ് സഹനശേഷിയും കൂട്ടായ്മയുടെയും മൂല്യങ്ങൾ എനിക്ക് ലഭിച്ചത്. ചെറിയ തുടക്കത്തിൽ നിന്നു ആഗോള പാറ്റൻ്റ് നേടുന്നതുവരെ എത്തിയ ഈ യാത്ര, നിശ്ചയവും നവീകരണ ചിന്തനവും എത്ര ദൂരം എത്തിക്കാമെന്ന് കാണിക്കുന്നുവെന്ന് സാൻജോ പറയുന്നു.
കേരളത്തിലെ വിദ്യാർത്ഥികൾക്കും സംരംഭകർക്കും സാൻജോയുടെ നേട്ടം ആത്മവിശ്വാസം പകരും.
ചെറിയ ഗ്രാമങ്ങളിലെ സ്കൂളുകളിൽ നിന്നു തുടങ്ങിയവർക്ക് പോലും ആഗോള നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നൊരു പ്രചോദനമാണത്

Exit mobile version