മണിപ്പൂർ സംഘർഷം പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആത്മാർത്ഥമായി ശ്രമിക്കുന്നിലെന്ന വിമർശനവുമായി ആർ എസ് എസ്. 19 മാസമായി അക്രമം പരിഹരിക്കപ്പെടാതെ കിടക്കുന്നത് നിർഭാഗ്യകരമാണെന്നും ആർഎസ്എസ് മണിപ്പൂർ ഘടകം പ്രസ്‌താവനയിൽ പറഞ്ഞു. തുടർച്ചയായ അക്രമങ്ങൾ കാരണം നിരപരാധികളായ ജനങ്ങൾ വലിയ ദുരിതത്തിലാണെന്നും അക്രമങ്ങൾ ഭീരുത്വവും മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധവുമെന്നും ആർ എസ് എസ് നേതൃത്വം പറഞ്ഞു .
മണിപ്പൂരിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് ബിജെപിയിൽ കൂട്ടരാജിയുമുണ്ടായി . സംഘർഷം ഏറ്റവും രൂക്ഷമായ ജിരിബാം മണ്ഡലത്തിലെ ബിജെപിയുടെ 8 ഭാരവാഹികൾ രാജിവെച്ചു. കുക്കി സായുധ സംഘങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ജിരിബാമിൽ നടന്ന പ്രതിഷേധം അക്രമസക്തമായി.