Site iconSite icon Janayugom Online

സംസ്ഥാനത്ത് മാസ്ക് പരിശോധന കർശനമാക്കുന്നു

സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടി വരുന്ന പശ്ചാത്തലത്തിൽ മാസ്ക് പരിശോധന കർശനമാക്കാൻ എസ്പിമാർക്ക് നിർദേശം. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എഡിജിപി വിജയ് സാഖറെയാണ് നിർദേശം നൽകിയത്.

നിലവിൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടി വരികയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 2500ന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികൾ എണ്ണം.

എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവുമധികം രോഗികൾ. ഈ രണ്ടു സ്ഥലങ്ങളിൽ പ്രതിദിനം ശരാശരി ആയിരം പേർക്കാണ് രോഗം പിടിപെടുന്നത്. ഈ പശ്ചാത്തലത്തിലാണ് മാസ്ക് പരിശോധന കർശനമാക്കാൻ എഡിജിപി നിർദേശം നൽകിയത്.

പൊതുസ്ഥലങ്ങൾ, യാത്രാവേള, യോഗങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമായി ധരിക്കണം. അല്ലാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് എഡിജിപി എസ്പിമാർക്ക് നിർദേശം നൽകിയത്. സർക്കാരിന്റെ നിർദേശപ്രകാരമാണ് നടപടി കടുപ്പിക്കാൻ എഡിജിപി തീരുമാനിച്ചത്.

Eng­lish summary;Mask inspec­tion is being tight­ened in the state

You may also like this video;

Exit mobile version