ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് വന്‍ അപകടം.വണ്ടാനം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ 5 പേര്‍ മരിച്ചു.മഹ്സിന്‍,ദേവാനന്ദ്,ആയുഷ് ഷാജി,മുഹമ്മദ്ദ് ജബ്ബാര്‍,ശ്രീദീപ്എന്നിവരാണ് മരിച്ചത്.ഇതില്‍ മഹ്സിന്‍,ദേവാനന്ദ് എന്നിവര്‍ ലക്ഷദ്വീപ് സ്വദേശികളാണ്. മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്.കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. 10 പേരാണ് കാറിലുണ്ടായിരുന്നത്.കാര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
ആലപ്പുഴയില്‍ വന്‍ വാഹനാപകടം; 5 പേര്‍ മരിച്ചു

