Site iconSite icon Janayugom Online

വായനയുടെ പ്രാധാന്യം സൂചിപ്പിച്ച് അക്ഷരയാത്രയുമായി മാവേലി വീടുകളിലെത്തി

mavelimaveli

പാറമ്മൽ ഗ്രന്ഥാലയം വായനശാലയിലെ സിറിയസ് ബാലവേദി യുടെ ആഭിമുഖ്യത്തിൽ അക്ഷരയാത്രയുമായി മാവേലി വീടുകളിലെത്തി. പുസ്തകങ്ങൾ ‚വായന , ലൈബ്രറി ഇവയുടെ പ്രാധാന്യം സൂചിപ്പിക്കുന്ന പ്ളക്കാർഡുകൾ, പുലികളി, വാദ്യഘോഷം എന്നിവയുടെ അകമ്പടിയോടെയായിരുന്നു മാവേലിയുടെ എഴുന്നള്ളത്ത്. ശ്രാവണപ്പൊലിമ — 2022 എന്ന പേരിൽ നടത്തിയ ഓണാഘോഷ പരിപാടികൾ നോവലിസ്റ്റ് യാസർ അറഫാത്ത് ഉദ്ഘാടനം ചെയ്തു . ഗ്രന്ഥാലയത്തിലെ ബാലവേദി അംഗങ്ങൾ അഭിനയിച്ച ‘സ്വാതന്ത്ര്യം തന്നെയമൃതം’ എന്ന ഷോർട്ട് ഫിലിം വേദിയിൽ വെച്ച് റിലീസ് ചെയ്തു .നാടൻ പൂക്കളെ പരിചയപ്പെടൽ , ഓണപ്പാട്ടുകൾ അവതരണം , ആർക്കും പാടാം- ഗാനാലാപ നം, ഓണവില്ല്- ഓണക്കളികൾ എന്നിവയും ഇതോടനുബന്ധിച്ച് നടത്തി.പി മോഹൻദാസ് അദ്ധ്യക്ഷനായി. ബി ദേവൻ ‚പി കെ വിനോദ് കുമാർ ‚പി സുബ്രഹ്മണ്യൻ,വി റീന എന്നിവർ സംസാരിച്ചു . 

Eng­lish Sum­ma­ry: Maveli came to the hous­es with Akshara Yatra, indi­cat­ing the impor­tance of reading

You may like this video also

Exit mobile version