Site iconSite icon Janayugom Online

ആവശ്യക്കാര്‍ക്ക് സ്ട്രോയിൽ എംഡിഎംഎ ഒളിപ്പിച്ച് നല്‍കും; സഹകരണ ബാങ്ക് ജീവനക്കാരൻ പൊലീസ് പിടിയില്‍

മൂവാറ്റുപുഴയിൽ 2.8 ഗ്രാം എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരൻ പിടിയില്‍. പുതുപ്പാടി പൂവത്തുംമൂട്ടിൽ ബാവ പി ഇബ്രാഹിമിനെയാണ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ എക്സൈസ് സംഘം ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ആവശ്യക്കാരിൽ നിന്ന് പണം വാങ്ങിയ ശേഷം ശീതള പാനീയങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന സ്ട്രോയിൽ രാസ ലഹരി ഒളിപ്പിക്കും. അതിന് ശേഷമിത് പൊതു സ്ഥലത്ത് ഇടുകയും ഉടനെ പണം നൽകിയവർക്ക് ചിത്രം കൈമാറുകയും ചെയ്യും. ഇതായിരുന്നു ബാവയുടെ കച്ചവട രീതിയെന്ന് എക്സൈസ് പറഞ്ഞു. പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ബാവ കുറേനാള്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. 

Exit mobile version