Site iconSite icon Janayugom Online

എം ജി സർവ്വകലാശാല ഓഫീസിന് നാളെ അവധി

ജില്ലാ കളക്ടർ പ്രാദേശീകാവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി സർവ്വകലാശാല ആസ്ഥാനത്തെ ഓഫീസ്, ഡിപ്പാർട്ട്മെൻറുകൾ, സ്കൂളുകൾ, സെൻററുകൾ എന്നിവയ്ക്ക് ജനുവരി 25 ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിക്ക് പുറത്തുള്ള സർവ്വകലാശാല സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളും പൊതു പരിപാടികളും മാറ്റമില്ലാതെ നടക്കും.

ENGLISH SUMMARY:The MG Uni­ver­si­ty office is closed tomorrow
You may also like this video

Exit mobile version