സ്വതന്ത്ര്യദിനം, ഓണം തുടങ്ങിയവ പ്രമാണിച്ച് മിൽമ എറണാകുളം മേഖലാ യൂണിയൻ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തിൽപ്പരം വരുന്ന ആനന്ദ് മാതൃക ക്ഷീരസംഘങ്ങളിൽ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും പത്ത് രൂപ അധിക പ്രോത്സാഹന വിലയായി നൽകുമെന്ന് ചെയർമാൻ എം ടി ജയൻ അറിയിച്ചു.
11 മുതൽ സെപ്റ്റംബർ 30 വരെയാണ് പ്രോത്സാഹന വില നൽകുന്നത്. ഇതിൽ നിന്നും സംഘത്തിൽ പാല്‍ അളക്കുന്ന കർഷകർക്ക് ലിറ്റിറിന് അഞ്ച് രൂപ വീതം ലഭിക്കും. നാല് രൂപ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള സംഘത്തിന്റെ ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കാനാണ് മിൽമ നിർദ്ദേശം നൽകിയിട്ടുള്ളത്. ഒരു രൂപ മേഖലാ യൂണിയന്റെ ഓഹരിയായി അംഗസംഘങ്ങൾക്ക് വകയിരുത്തും. ഈയിനത്തിൽ 50 ദിവസം കൊണ്ട് 12 കോടിരൂപ മേഖലായൂണിയന്റെ പരിധിയിൽ വരുന്ന മധ്യകേരളത്തിൽ വിതരണം ചെയ്യും. ക്ഷീരമേഖലയിലെ ആനുകാലിക പ്രശ്നങ്ങളെകുറിച്ച് ചർച്ച ചെയ്യുന്നതിനായി ആനന്ദ് മാതൃക സംഘങ്ങളുടെ സെക്രട്ടറി, പ്രസിഡന്റുമാർ എന്നിവരുടെ ജില്ലാതലയോഗങ്ങൾ വിളിച്ച് ചേർക്കും. ഈ സാമ്പത്തിക വർഷത്തെ മേഖലാ യൂണിയന്റെ വാർഷിക പൊതുയോഗം സെപ്റ്റംബർ 28ന് പെരുമ്പാവൂർ ടൗൺ ഹാളിൽ ചേരുമെന്നും ചെയർമാൻ അറിയിച്ചു.
English Summary: Milma is ready to pay 10 rupees more for a liter of milk
You may also like this video