ഓണക്കാലത്ത് പാല്‍വില്‍പ്പനയിൽ റെക്കോർഡിട്ട് മിൽമ. 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍ വിറ്റുപോയത്. തൈര് വിൽപ്പനയിലും മിൽമ വൻ നേട്ടം കൊയ്തു.
ഉത്രാട ദിനത്തില്‍ 38,03, 388 ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. 3,97,672 കിലോ തൈരും ഉത്രാട ദിനത്തിൽ മാത്രം വിറ്റഴിഞ്ഞു. മുന്‍ വര്‍ഷങ്ങളെക്കാൾ വില്‍പ്പന വര്‍ധിച്ചെന്ന് മാത്രമല്ല പാല്‍, തൈര് വില്‍പ്പനയില്‍ പുതിയ സര്‍വകാല റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് മിൽമ.

