നയാപൈസയുടെ ചാര്‍ജ് വര്‍ധനയില്ലാതെയാണ് കെഎസ്ആര്‍ടിസി വര്‍ധിതവീര്യത്തോടെ മുന്നേറുന്നതെന്ന് സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി നെടുമങ്ങാട് ഡിപ്പോയില്‍ ആരംഭിച്ച ഡ്രൈവിങ് സ്കൂളിന്റെയും നവീകരിച്ച ഡിപ്പോ യാര്‍ഡിന്റെയും നിര്‍മ്മിച്ച പ്രവേശനകവാടത്തിന്റെയും പുതിയ ദീര്‍ഘദൂര സര്‍വീസുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം .
എൽഡിഎഫ് സർക്കാരിന്റെ നിയന്ത്രണത്തിൽ അത്ഭുതകരവും ആശാവഹവുമായ മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ സംഭവിച്ചത്. സുഗമവും ലാഭകരവും ആഡംബരവുമുള്ള യാത്രയും സൗകര്യവും പ്രദാനം ചെയ്താണ് ഈ വളർച്ച കൈവരിക്കാനായത്. റോഡുകളൊക്കെ നവീകരിക്കപ്പെട്ടതോടെ വാഹനങ്ങളുടെ നിരന്തരമുള്ള കേടുപാടുകൾക്കും പരിഹാരമായി. ആ തിളക്കമാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള യൂണിറ്റുകളിലും പൊതുനിരത്തുകളിലും ഇന്ന് കാണുനത്. അത് തുടരേണ്ടത് സർക്കാരിന്റെ മാത്രമല്ല,നാടിന്റെകൂടി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ഡിപ്പോയിൽനിന്ന് പുതുതായി ആരംഭിച്ച ദീർഘദൂര സർവീസുകളായ നെടുമങ്ങാട്- പറശ്ശിനിക്കടവ്, നെടുമങ്ങാട്- – മാനന്തവാടി സർവീസുകളുടെ ഫ്ലാഗ് ഓഫ് കർമവും മന്ത്രി നിർവഹിച്ചു. മന്ത്രി ജി ആർ അനിൽ അധ്യക്ഷതവഹിച്ചു

