3 February 2026, Tuesday

Related news

February 3, 2026
January 31, 2026
January 26, 2026
January 24, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ അത്ഭുതകരവും, ആശാവഹവുമായ മാറ്റങ്ങളാണ് കെഎസ്ആര്‍ടിസില്‍ സംഭവിക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി മുന്നേറുന്നത് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാതെ
Janayugom Webdesk
തിരുവനന്തപുരം
February 3, 2026 10:37 am

നയാപൈസയുടെ ചാര്‍ജ് വര്‍ധനയില്ലാതെയാണ് കെഎസ്ആര്‍ടിസി വര്‍ധിതവീര്യത്തോടെ മുന്നേറുന്നതെന്ന് സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി നെടുമങ്ങാട് ഡിപ്പോയില്‍ ആരംഭിച്ച ഡ്രൈവിങ് സ്കൂളിന്റെയും നവീകരിച്ച ഡിപ്പോ യാര്‍ഡിന്റെയും നിര്‍മ്മിച്ച പ്രവേശനകവാടത്തിന്റെയും പുതിയ ദീര്‍ഘദൂര സര്‍വീസുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം .

എൽഡിഎഫ് സർക്കാരിന്റെ നിയന്ത്രണത്തിൽ അത്ഭുതകരവും ആശാവഹവുമായ മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ സംഭവിച്ചത്. സുഗമവും ലാഭകരവും ആഡംബരവുമുള്ള യാത്രയും സൗകര്യവും പ്രദാനം ചെയ്താണ് ഈ വളർച്ച കൈവരിക്കാനായത്. റോഡുകളൊക്കെ നവീകരിക്കപ്പെട്ടതോടെ വാഹനങ്ങളുടെ നിരന്തരമുള്ള കേടുപാടുകൾക്കും പരിഹാരമായി. ആ തിളക്കമാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള യൂണിറ്റുകളിലും പൊതുനിരത്തുകളിലും ഇന്ന്‌ കാണുനത്‌. അത് തുടരേണ്ടത് സർക്കാരിന്റെ മാത്രമല്ല,നാടിന്റെകൂടി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ഡിപ്പോയിൽനിന്ന്‌ പുതുതായി ആരംഭിച്ച ദീർഘദൂര സർവീസുകളായ നെടുമങ്ങാട്- പറശ്ശിനിക്കടവ്, നെടുമങ്ങാട്- – മാനന്തവാടി സർവീസുകളുടെ ഫ്ലാഗ് ഓഫ് കർമവും മന്ത്രി നിർവഹിച്ചു. മന്ത്രി ജി ആർ അനിൽ അധ്യക്ഷതവഹിച്ചു 

Kerala State - Students Savings Scheme

TOP NEWS

February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.