തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ലെന്ന് സാംസ്ക്കാരിക മന്ത്രി സജി ചെറിയാന്‍. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പാണെന്നും സജി ചെറിയാന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം അനുഭവമുണ്ടായെന്നെ് ബംഗാളി നടി ശ്രീലേഖ മിത്ര ആരോപിച്ചിരുന്നു. ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ് രഞ്ജിത്ത് മോശമായി പെരുമാറിയതെന്നും ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ച് കഴിയേണ്ടി വന്നെന്നുമാണ് ബംഗാളി നടി പറഞ്ഞത്.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘അകലെ’യിൽ താൻ അഭിനയിച്ചിരുന്നു. ഈ സിനിമ കണ്ടാണ് ‘പാലേരി മാണിക്യ’ത്തിലേക്ക് വിളിച്ചത്. അണിയറ പ്രവർത്തകർക്കായി നടത്തിയ പാർട്ടിക്കിടെ രഞ്ജിത്ത് തന്നോട് മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. സിനിമയെക്കുറിച്ച് ചർച്ച ചെയ്യാനെന്ന് കരുതി എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറിയെന്നും നടി പറഞ്ഞിരുന്നു.