Site icon Janayugom Online

ആശങ്ക വേണ്ട: കുട്ടികളെ ധൈര്യമായി സ്കൂളില്‍ വിടാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

sivankutty

കുട്ടികളെ സ്കൂളില്‍ അയക്കുന്നതിന് ആശങ്കവേണ്ടെന്നും ധൈര്യമായി അവരെ സ്കൂളിലേക്ക് അയക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്കൂളുകൾ ഒഴികെ എല്ലാ സ്കൂളുകളും നാളെ തുറക്കും. കുട്ടികളുടെ ആരോഗ്യത്തിന് എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളുകളില്‍ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകൾ രൂപീകരിക്കും. ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു  അധ്യാപകന് നല്‍കും.  24300 തെർമ്മൽ സ്ക്യാനർ വിതരണം ചെയ്തിട്ടുണ്ട്. രക്ഷകർത്താക്കൾക്ക് ഉത്കണ്ഠ വേണ്ടെന്ന് മന്ത്രി പറഞ്ഞു. വാക്സീന് സ്വീകരിക്കാത്ത അധ്യാപകർ സ്കൂളിൽ എത്തേണ്ടെന്നും അവർ ഓൺലൈനായി വിദ്യാഭ്യാസം നൽകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹാജരില്ലാത്തത് അയോഗ്യതയാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ക്ലാസില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം. അതേസമയം, 446 ക്ക് ഫിറ്റ്നസ് സ്കൂളുകൾ ലഭിച്ചിട്ടില്ല. 2282 അധ്യാപകർ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Eng­lish Sum­ma­ry: Min­is­ter V Sivankut­ty says chil­dren can be brought to school with­out tension

You may like this video also

Exit mobile version