മൊബൈൽ ഫോണിനോടുള്ള അമിതാസക്തി മൂലം കേരളത്തിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ മരിച്ചത് 19 കുട്ടികളെന്ന് സർക്കാർ റിപ്പോർട്ട് . ഇക്കാലയളവിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കുടുങ്ങിയ 22 കുട്ടികൾ മയക്കുമരുന്ന് ദുരുപയോഗത്തിനും ലൈംഗികാതിക്രമത്തിനും വിധേയരായതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.
ഇത്തരം കേസുകളിലെ ചെറിയൊരു ഭാഗം മാത്രമാണ് മുന്നിൽ വരുന്നതെന്നും ഡിജിറ്റൽ ആസക്തിയുടെ യഥാർത്ഥ ഇരകളുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശാസിക്കുന്നതും കുട്ടികളെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
മൂന്ന് വര്‍ഷത്തിനിടെ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിച്ച 22 കുട്ടികളില്‍ മയക്കുമരുന്ന് ദുരുപയോഗം കണ്ടെത്തിയതായും ലൈംഗികാതിക്രമം കാണിച്ചതായും ആഭ്യന്തരവകുപ്പ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു.മണിക്കൂറുകൾ നീളുന്ന ക്ലാസ്, ഓൺലൈൻ ട്യൂഷൻ ഇങ്ങനെ കോവിഡ് കാലത്ത് തുടങ്ങിയ ശീലങ്ങളിൽ പലതും കുട്ടികൾ പിന്തുടരുകയാണ് .ഓൺലൈൻ ഗെയിമുകളും സമൂഹ മാധ്യമങ്ങളും പിടിമുറുക്കിയതോടെ മൊബൈൽ ഫോണോ, കയ്യിലുള്ള മറ്റു ഡിജിറ്റൽ ഉപകരണങ്ങളോ പിരിഞ്ഞിരിക്കാൻ വയ്യാത്ത സാഹചര്യത്തിലാണ് കുട്ടികളിൽ പലരും ആസക്തിക്ക് ഇരയാകുന്നത്.