Site iconSite icon Janayugom Online

മോഡി സര്‍ക്കാര്‍ പിടിച്ചുപറിക്കുകയല്ല, ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്: ആര്‍ തിരുമലൈ

thirumalaithirumalai

കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ ജനതയില്‍ നിന്നും പിടിച്ച് പറിക്കുകയല്ലാ, മറിച്ച് കൊള്ളയടിക്കുകയാണ് മോഡി ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് എഐവൈഎഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ പറഞ്ഞു. ഒരാളില്‍ നിന്നും പിടിച്ച് പറിച്ചാല്‍ അയാള്‍ക്ക് അപ്പോള്‍ ഉണ്ടാകുന്ന നഷ്ടം മാത്രമാണ് ഉണ്ടാകുന്നത്. എന്നാല്‍ കൊള്ളയടിക്കപ്പെട്ടാല്‍ ജീവിതം തകരുകയും ദാരിദ്രത്തിന്റെ പടുകുഴിയിലേയ്ക്ക് വീഴുമെന്നും, അതാണ് കോപ്പറേറ്റുകള്‍ക്ക് വേണ്ടി മോഡി സര്‍ക്കാര്‍ ചെയ്ത് വരുന്നതെന്ന് കുമളിയില്‍ നടന്ന എഐവൈഎഫിന്റെ നേത്യത്വത്തില്‍ നടന്ന മതേതര സംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം സംസാരിച്ചു.
രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ വീണ്ടും വിണ്ടും പാവപ്പെട്ടവരായികൊണ്ടിരിക്കുമ്പോള്‍, പണക്കാര്‍ വീണ്ടും കോടിശ്വരന്‍മാരായി മാറികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലായ്മ രാജ്യത്ത് വര്‍ദ്ധിച്ച് വരികയാണ്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള യാതൊരു നടപടികളും കൈകൊള്ളാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. തൊഴിലില്ലായ്മ വര്‍ദ്ധിച്ചതോടെ രാജ്യത്ത് ഭിക്ഷ എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. എന്നാല്‍ കേരളത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാത്തത് ഇടത് സര്‍ക്കാരാണ് ഭരണമികവുകൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കേന്ത്യയില്‍ ഭിക്ഷ എടുക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണ്. ഇത്തരത്തില്‍ മുന്നോട്ട് രാജ്യം പോയാല്‍ പട്ടിണി കിടന്ന് ആളുകള്‍ കൂട്ടത്തോടെ മരിക്കുന്നത് കാണേണ്ട അവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതനിരപേക്ഷതയും മതേതരത്വവും സംരക്ഷിക്കുന്നതിന് വേണ്ടി എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം യുവതലമുറ മുന്നിട്ടിറങ്ങണം. ഇവ സംരക്ഷിക്കുന്നതിനായി എഐവൈഎഫ് എന്നും മുന്‍ നിരയില്‍ ഉണ്ടാകുമെന്നും ഇതിന്റെ ഭാഗമായി രാജ്യമെമ്പാടും എഐവൈഎഫിന്റെ നേത്യത്വത്തില്‍ മതേതര സംഗമം നടത്തി വരികയാണെന്നും ആര്‍ തിരുമലൈ പറഞ്ഞു.
എഐവൈഎഫിന്റെ നേത്യത്വത്തില്‍ മതേതര സംഗമം കുമളിയില്‍ നടന്നു. സ്വാതന്ത്യദിനത്തില്‍ നടന്ന സംഗമത്തിനോടനുബന്ധിച്ച് കുമളി ഹോളിഡേ ഹോം ആരംഭിച്ച പ്രകടനം കുമളി പൊതുവേദിയില്‍ സമാപിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. മതേതര സംഗമം എഐവൈഎഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ വി. എസ് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ വി.കെ ബാബുകുട്ടി സ്വാഗതം പറഞ്ഞു. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ശുഭേഷ് സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. കെ. ജെ ജോയിസ് , സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആശ നിര്‍മ്മല്‍ , ഭവ്യ കണ്ണന്‍, സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായ ജോസ് ഫിലിപ്പ്, പ്രിന്‍സ് മാത്യു, ജില്ലാ കമ്മറ്റിയംഗം പി.എന്‍ മോഹനന്‍, ചന്ദ്രശേഖരപിള്ള, തമിഴ്‌പെരുമാള്‍, സനീഷ് മോഹനന്‍ , സി.എസ് മനു, ടി. രാജു എന്നിവര്‍ സംസാരിച്ചു. 

Eng­lish Sum­ma­ry: Modi govt is not grab­bing, but loot­ing peo­ple: R Thirumalai

You may like this video also

Exit mobile version