Site iconSite icon Janayugom Online

മാണി ഗ്രൂപ്പിന് പ്രസക്തിയില്ല; അവർ ഇല്ലെങ്കിലും യുഡിഎഫിന് ജയിക്കാനാകുമെന്നും ജോസഫ് വിഭാഗം

മാണി ഗ്രൂപ്പിന് കേരള രാഷ്‌ട്രീയത്തിൽ പ്രസക്തിയില്ലെന്നും അവർ ഇല്ലെങ്കിലും യുഡിഎഫിന് ജയിക്കാനാകുമെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎൽഎ. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ ആണ് ഇപ്പോൾ നടക്കുന്നത്. യുഡിഎഫ് നേതൃത്വം ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. 

തങ്ങളെ വിശ്വാസത്തിലെടുത്തെ യുഡിഎഫ് മുന്നോട്ടുപോകുകയുള്ളൂ. വിഷയത്തില്‍ യുഡിഎഫ് നേതൃത്വം നയം വ്യക്തമാക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. ആരാണ് മാണി ഗ്രൂപ്പിനെ ക്ഷണിക്കുന്നത്. ഇന്ന് കേരളത്തില്‍ ഈ കക്ഷികളൊന്നും ഇല്ലാതെയല്ലേ യുഡിഎഫ് വിജയിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചത് മാണി ഗ്രൂപ്പ് ഇല്ലാതെയല്ലേ എന്നും അദ്ദേഹം ചോദിച്ചു.

Exit mobile version