Site iconSite icon Janayugom Online

മുരളീധരൻ പക്ഷത്തെ വെട്ടിനിരത്തി; ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു

മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ പക്ഷത്തെ വെട്ടിനിരത്തി ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. 4 ജനറൽ സെക്രട്ടറിമാരിൽ ഒരാൾ പോലും മുരളീധര പക്ഷത്ത് നിന്നില്ല. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അനൂപ് ആന്റണി, എസ് സുരേഷ് എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ഇവരെല്ലാം പി കെ കൃഷ്ണദാസ് അനുകൂലികളാണ്. പ്രഖ്യാപിച്ച പത്ത് വൈസ് പ്രസിഡന്റുമാരിൽ ഒരാൾ മുൻ ഡിജിപി ശ്രീലേഖയും പിസി ജോർജിന്റെ മകൻ ഷോൺ ജോർജുമാണ്. സി കൃഷ്ണകുമാറിനും വൈസ് പ്രസിഡന്റ് പദവി നൽകി. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എന്നിവരുടെ ചുമതലകൾ സംബന്ധിച്ച് കേന്ദ്ര നേതൃത്വം വൈകാതെ തീരുമാനമെടുത്തേക്കും. സുരേന്ദ്രൻ ദേശിയ സെക്രട്ടറി ആകുമെന്നും അഭ്യുഹങ്ങളുണ്ട്. കൂടാതെ അടുത്ത ഒഴിവ് വരുന്ന മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റിലേക്കും പരിഗണിക്കുമെന്ന് സൂചനകളുണ്ട്. 

Exit mobile version