Site iconSite icon Janayugom Online

പത്തനംതിട്ടയില്‍ അരുംകൊല; നടുക്കുന്ന സംഭവം റാന്നി മന്ദമരുതിയില്‍

റാന്നി ചെത്തോങ്കരയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. ചെത്തോങ്കര സ്വദേശി അമ്പാടി(24) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.30ന് മന്ദമരുതിയില്‍ റോഡ് മുറിച്ചു കടക്കവെ വാഹനമിടിച്ച് അമ്പാടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇയാളെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇയാള്‍ അര്‍ധ രാത്രിയോടെ മരണപ്പെടുകയായിരുന്നു. 

ആദ്യം സാധാരണ അപകടമരണം ആണെന്ന് വിചാരിച്ചെങ്കിലും പിന്നീട് സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തിയതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഗുണ്ടാ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. ബിവറേജസിന് മുന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇടിച്ചശേഷം കടന്നുകളഞ്ഞ കാര്‍ രാത്രി തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. റാന്നി സ്വദേശികളായ അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പ്രതികള്‍. ഇവര്‍ ഒളിവിലാണെന്നാണ് വിവരം. കീക്കൊഴൂരിൽ വാടകയ്ക്ക് താമസിക്കുന്ന ആളാണ് 24 കാരനായ അമ്പാടി.

Exit mobile version