Site iconSite icon Janayugom Online

നന്ദൻകോട് കൂട്ടക്കൊല; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധിയിൽ നാളെ വാദം കേൾക്കും

കേരളക്കരയെയാകെ ഞെട്ടിച്ച നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ പ്രതി കേദൽ ജിൻസൺ രാജ് കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷാവിധിയിൽ നാളെ വാദം കേൾക്കും. 2017ലാണ് അച്ഛനെയും അമ്മയെയും സഹോദരിയേയും ബന്ധുവായ സ്ത്രീയെയും പ്രതി മഴു കൊണ്ട് വെട്ടിക്കാലപ്പെടുത്തി കത്തിച്ചത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. അച്ഛൻ പ്രോഫ. രാജ തങ്കം, അമ്മ ഡോ. ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെയാണ് കേദൽ കൊലപ്പെടുത്തിയത്. 

Exit mobile version