ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കുന്ന (നേസൽ) കോവിഡ് വാക്‌സിന് സ്വകാര്യ ആശുപത്രികളിൽ 800 രൂപയും സര്‍ക്കാര്‍ ആശുപത്രിയില്‍ 325 രൂപയുമാണെന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ്. വാക്സിന്‍ വേണ്ടവര്‍ക്ക് സ്ലോട്ടുകൾ ഇപ്പോൾ മുതല്‍ CoWin പോർട്ടലിൽ ബുക്ക് ചെയ്യാമെന്നും ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു.നേസൽ വാക്സിനായ iNCOVACC, ജനുവരി നാലാം വാരത്തിൽ പുറത്തിറക്കും.
പ്രൈമറി 2‑ഡോസ് ഷെഡ്യൂളിന് അംഗീകാരം ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ ഇൻട്രാനാസൽ കോവിഡ് വാക്സിനാണിതെന്ന് ഭാരത് ബയോടെക് പറഞ്ഞു.രാജ്യത്തുടനീളമുള്ള 14 ഇടങ്ങളില്‍ ഫേസ് ‑3 ട്രയലും, 9 സൈറ്റുകളിൽ ഹെറ്ററോളജിക്കൽ ട്രയലുകളും നടത്തിയതായി ഭാരത് ബയോടെക് പ്രസ്താവനയിൽ പറഞ്ഞു.
ഈ മാസം ആദ്യം, ഭാരത് ബയോടെക്കിന് നാസൽ വാക്സിൻ ഒരു ഹെറ്ററോളജിക്കൽ ബൂസ്റ്റർ ഡോസായി ഉപയോഗിക്കുന്നതിന് കേന്ദ്ര ഡ്രഗ് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. ഹെറ്ററോളജിക്കൽ ബൂസ്റ്റർ സംവിധാനത്തില്‍ ഒരു വ്യക്തിക്ക് പ്രാഥമിക ഡോസിൽ നിന്ന് വ്യത്യസ്തമായ ഒരു വാക്സിൻ സ്വീകരിക്കാവുന്നതാണ്. വാഷിംഗ്ടൺ യൂണിവേഴ്സിറ്റി, സെന്റ് ലൂയിസുമായി സഹകരിച്ചാണ് iNCOVACC വികസിപ്പിച്ചെടുത്തത്.
English Summary: Nasal vaccine is Rs 800 in a private hospital, Rs 350 in a government hospital, the price information is out
You may also like this video