March 26, 2023 Sunday

നേസല്‍ വാക്സിന് പ്രൈവറ്റ് ആശുപത്രിയില്‍ 800 രൂപ, സര്‍ക്കാര്‍ ആശുപത്രിയില്‍ 350 രൂപ, വില വിവരങ്ങള്‍ പുറത്ത്

Janayugom Webdesk
ന്യൂഡൽഹി
December 27, 2022 2:18 pm

ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കുന്ന (നേസൽ) കോവിഡ് വാക്‌സിന് സ്വകാര്യ ആശുപത്രികളിൽ 800 രൂപയും സര്‍ക്കാര്‍ ആശുപത്രിയില്‍ 325 രൂപയുമാണെന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ്. വാക്സിന്‍ വേണ്ടവര്‍ക്ക് സ്ലോട്ടുകൾ ഇപ്പോൾ മുതല്‍ CoWin പോർട്ടലിൽ ബുക്ക് ചെയ്യാമെന്നും ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു.നേസൽ വാക്സിനായ iNCO­V­ACC, ജനുവരി നാലാം വാരത്തിൽ പുറത്തിറക്കും.

പ്രൈമറി 2‑ഡോസ് ഷെഡ്യൂളിന് അംഗീകാരം ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ ഇൻട്രാനാസൽ കോവിഡ് വാക്സിനാണിതെന്ന് ഭാരത് ബയോടെക് പറഞ്ഞു.രാജ്യത്തുടനീളമുള്ള 14 ഇടങ്ങളില്‍ ഫേസ് ‑3 ട്രയലും, 9 സൈറ്റുകളിൽ ഹെറ്ററോളജിക്കൽ ട്രയലുകളും നടത്തിയതായി ഭാരത് ബയോടെക് പ്രസ്താവനയിൽ പറഞ്ഞു.

ഈ മാസം ആദ്യം, ഭാരത് ബയോടെക്കിന് നാസൽ വാക്സിൻ ഒരു ഹെറ്ററോളജിക്കൽ ബൂസ്റ്റർ ഡോസായി ഉപയോഗിക്കുന്നതിന് കേന്ദ്ര ഡ്രഗ് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. ഹെറ്ററോളജിക്കൽ ബൂസ്റ്റർ സംവിധാനത്തില്‍ ഒരു വ്യക്തിക്ക് പ്രാഥമിക ഡോസിൽ നിന്ന് വ്യത്യസ്തമായ ഒരു വാക്സിൻ സ്വീകരിക്കാവുന്നതാണ്. വാഷിംഗ്ടൺ യൂണിവേഴ്സിറ്റി, സെന്റ് ലൂയിസുമായി സഹകരിച്ചാണ് iNCO­V­ACC വികസിപ്പിച്ചെടുത്തത്.

Eng­lish Sum­ma­ry: Nasal vac­cine is Rs 800 in a pri­vate hos­pi­tal, Rs 350 in a gov­ern­ment hos­pi­tal, the price infor­ma­tion is out

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.