രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 10,197 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 301 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 464,153 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 12,134 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 98.28 ശതമാനമായി ഉയർന്നു. 128,555 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 527 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്.
ഇന്നലെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ 50 ശതമാനവും റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 5516 പേർക്കാണ് കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 6705 പേർ രോഗമുക്തി നേടി. 39 മരങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 40 ദിവസമായി രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം 20,000ൽ താഴെയാണെന്നത് ആശ്വാസകരമാണ്. ദീപാവലി ഉൾപ്പടെയുള്ള ആഘോഷങ്ങൾ കഴിഞ്ഞിട്ടും രോഗികളുടെ എണ്ണതിൽ വലിയ തോതിലുള്ള വർദ്ധനവ് ഉണ്ടായിട്ടില്ല. 0.96 ശതമാനമാണ് നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് ഇതുവരെ 113.68 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
English Summary : National covid statistics 17-11-2021
You may also like this video :