Site iconSite icon Janayugom Online

നവകേരളസദസ്: സർക്കാർ ഓഫീസുകൾ വഴി പണപ്പിരിവെന്ന വാർത്ത വസ്തുതാവിരുദ്ധം

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ കോട്ടയം ജില്ലയിലെ നടത്തിപ്പിന് പണം കണ്ടെത്താൻ സർക്കാർ ഓഫീസുകൾ വഴി പണം പിരിക്കാൻ നിർദേശം നൽകി എന്നുള്ള മാധ്യമവാർത്ത വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ ഭരണകൂടം. നവകേരളസദസുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള പണപ്പിരിവിനും ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടില്ലെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി നിർമൽകുമാർ അറിയിച്ചു.

ഇതു സംബന്ധിച്ച ഒരു നിർദേശവും രേഖാമൂലമോ അല്ലാതെയോ ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ സർക്കാർ ഓഫീസുകൾക്കു നൽകിയിട്ടില്ല. നവകേരളസദസിന്റെ നടത്തിപ്പിന് പണം കണ്ടെത്താൻ സർക്കാർ ഓഫീസുകൾക്കു ടാർജറ്റ് നിശ്ചയിച്ചുനൽകി എന്ന നിലയിൽ വന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. വ്യക്തികളടക്കമുള്ളവരിൽ നിന്ന് നവകേരളസദസുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള പണപ്പിരിവും പാടില്ലെന്ന നിർദേശമാണ് നൽകിയിട്ടുള്ളതെന്നും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

Eng­lish Sum­ma­ry: Navak­er­alasads: The news of mon­ey col­lec­tion through gov­ern­ment offices is untrue

You may also like this video

Exit mobile version