നെന്മാറ ഇരട്ട കൊലപാതക കേസിൽ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിന്‍ഹനെ സസ്പെന്‍ഡ് ചെയ്തു. ഉത്തര മേഖല ഐജിയാണ് സസ്പെന്‍ഡ് ചെയ്തത്. എസ്എച്ച്ഒയ്ക്ക് വീഴ്ച സംഭവിച്ചെന്ന് പാലക്കാട് എസ്പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ആ വിവരം കോടതിയെ അറിയിച്ചില്ല. ചെന്താമര ഒരു മാസം നെന്മാറയില്‍ താമസിച്ചിരുന്നു. നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥയിലായിരുന്നു ചെന്താമരയെ പുറത്ത് വിട്ടത്.
നെന്മാറ ഇരട്ട കൊലപാതക കേസിൽ നെന്മാറ എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തു

