നിലമ്പൂര്‍ രാധ വധക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സാഹചര്യത്തെളിവുകള്‍ കോടതി ശരിയായ വിധത്തില്‍ വിലയിരുത്തിയില്ലെന്നും അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നുണ്ട്.
ജീവപര്യന്തം തടവിന് വിധിച്ച കേസിലെ ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ വിധി. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു.
2014ല്‍ ആണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസ് ജീവനക്കാരി രാധ (49) കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി അഞ്ച് മുതല്‍ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെടുത്ത അന്നു തന്നെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.
English Summary:Nilambur Radha murder case; Government in Supreme Court against High Court verdict
You may also like this video