19 April 2024, Friday

Related news

April 18, 2024
April 16, 2024
April 15, 2024
April 15, 2024
April 14, 2024
April 8, 2024
April 7, 2024
April 6, 2024
April 6, 2024
April 1, 2024

നിലമ്പൂര്‍ രാധ വധക്കേസ്; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Janayugom Webdesk
തിരുവനന്തപുരം
October 4, 2022 12:14 pm

നിലമ്പൂര്‍ രാധ വധക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സാഹചര്യത്തെളിവുകള്‍ കോടതി ശരിയായ വിധത്തില്‍ വിലയിരുത്തിയില്ലെന്നും അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നുണ്ട്. 

ജീവപര്യന്തം തടവിന് വിധിച്ച കേസിലെ ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ വിധി. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. 

2014ല്‍ ആണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസ് ജീവനക്കാരി രാധ (49) കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി അഞ്ച് മുതല്‍ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെടുത്ത അന്നു തന്നെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.

Eng­lish Summary:Nilambur Rad­ha mur­der case; Gov­ern­ment in Supreme Court against High Court verdict
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.