Site iconSite icon Janayugom Online

വിശ്വാസ പ്രശ്നത്തിൽ എന്‍എസ്എസിന് സർക്കാരിനെ വിശ്വാസം; കോൺഗ്രസും ബിജെപിയും കള്ളകളി നടത്തുകയാണെന്നും സുകുമാരൻ നായർ

വിശ്വാസ പ്രശ്നത്തിൽ എന്‍എസ്എസിന് സർക്കാരിനെ വിശ്വാസമാണെന്നും കോൺഗ്രസിന്റെതും ബിജെപിയുടേതും കള്ളകളിയാണെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിശ്വാസം വിശ്വാസ പ്രശ്നത്തിലെ സർക്കാരിന്റെ നിലപാട് മാറ്റം സ്വാഗതാർഹമാണ്. സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം. അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. വിശ്വാസപ്രശ്നത്തിൽ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല, കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version