Site iconSite icon Janayugom Online

ഗൾഫ് രാജ്യങ്ങളിൽ ആണവനിലയങ്ങൾ പ്രവർത്തിപ്പിക്കാം;ഇന്ത്യയുമായി കരാറിൽ ഒപ്പ് വച്ച് യുഎഇ

ഗള്‍ഫ് രാജ്യങ്ങളില്‍ ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമായി ഇന്ത്യയുമായി യുഎഇ കരാറില്‍ ഒപ്പ് വച്ചു.

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഭുവന്‍ ചന്ദ്ര പഥകും എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മൊഹമ്മദ്ദ് അല്‍ ഹമ്മദിയും ചേര്‍ന്നാണ് ധാരണാ പത്രത്തില്‍ ഒപ്പ് വച്ചത്.

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ്ദ് ബിന്‍ സയ്ദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ധാരണാപത്രം ഒപ്പ് വച്ചത്.

കിരീടാവകാശി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ത്യ യുഎഇ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു.

വിതരണ ശൃംഖല വികസിപ്പിക്കൽ,ആണവോർജ്ജ പ്ലാൻ്റുകളുടെ പ്രവർത്തനത്തിനും പരിപാലനത്തിനും സേവനങ്ങൾ നൽകൽ, ആണവോർജ്ജ കൺസൾട്ടിംഗ് സേവനങ്ങൾ, മാനവ വിഭവശേഷി എന്നിവയ്‌ക്കുള്ള സേവനങ്ങൾ നൽകുന്ന പ്രസക്തമായ മേഖലകള്‍ തമ്മിലുള്ള സാധ്യമായ സഹകരണത്തിന് ധാരണാപത്രം അവസരമൊരുക്കുന്നു.

Exit mobile version