Site iconSite icon Janayugom Online

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 6000 അടുക്കുന്നു; ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 5755 ആയി. ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. തൊട്ട് പിന്നിലായി ഡൽഹി ഗുജറാത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ കണക്കുകൾ പ്രകാരം ഇന്നലെ 391 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

കേരളത്തിൽ ഇതുവരെ 1806 കേസുകളും ഗുജറാത്തിൽ 717ഉം ഡൽഹിയിൽ 665ഉം പശ്ചിമ ബംഗാളിൽ 622ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 577ഉം കർണാടകയിൽ 444ഉം ഉത്തർപ്രദേശിൽ 208ഉം, തമിഴ്നാട്ടിൽ 194ഉം പുതുച്ചേരിയിൽ 13ഉം ഹരിയാനയിൽ 87ഉം ആന്ധ്രപ്രദേശിൽ 72ഉം മധ്യപ്രദേശിൽ 32ഉം ഗോവയിൽ 9ഉം ആണ് യഥാക്രമം മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകൾ. 

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ 59 മരണങ്ങളാണ് കോവിഡ് മൂലം ഉണ്ടായത്. അതേസമയം, നിലവിൽ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതരുടെ നിർദേശം. 

Exit mobile version