Site icon Janayugom Online

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2.34 ലക്ഷം കടന്നു; ടിപിആര്‍ 14.50%

covid

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്നലെ 2,34,281 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 2,35,000 മുകളിലായിരുന്നു രോഗബാധിതരുടെ എണ്ണം. ടിപിആര്‍ 14.50 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഇന്നലെ 3,52,784 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 893 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗമുക്തരുടെ എണ്ണം മൂന്നരലക്ഷം കടന്നു. നിലവില്‍ 18,84,937 പേരാണ് ചികിത്സയിലുള്ളത്. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,65,70,60,692 ആയി ഉയര്‍ന്നു.

ENGLISH SUMMARY:number of Covid patients in the coun­try has crossed 2.34 lakh per day; TPR 14.50%
You may also like this video

Exit mobile version