Site iconSite icon Janayugom Online

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യയുണ്ട സംഭവം; കെ സുധാകരന്റെ വിമർശനത്തിന് മറുപടിയുമായി വി ഡി സതീശൻ

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യയുണ്ടതിന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിമർശനങ്ങൾ എവിടെ പറയണം, എങ്ങനെ പറയണം എന്നത് ഓരോരുത്തരും തീരുമാനിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനങ്ങളും നിലപാടുമെടുക്കുന്ന ആളുകള്‍ക്ക് എതിർപ്പുണ്ടാകും.

 

കേരളം മുഴുവൻ അലയടിച്ചു മുന്നോട്ടു വന്നാലും ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നിലപാടുകളിൽ മാറ്റമുണ്ടാകില്ല. അതിന്റെ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ വിമർശനത്തിന് അതീതനായ ആളല്ലെന്നും തെറ്റുണ്ടായാൽ വിമർശിക്കാനുള്ള അവകാശം സാധാരണ പാർട്ടി പ്രവർത്തകർക്കു വരെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version