വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോകുകയായിരുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ജമ്മു കശ്മീരിലെ സാംബാ ജില്ലയിൽ വച്ചാണ് അപകടം ഉണ്ടായത്.
അമ്രോഹയിൽ നിന്നുള്ള 45കാരനായ ഇക്ബാൽ സിംഗാണ് മരിച്ചത്. ജഡ്വാളിലെ ഒരു ചെറിയ പാലത്തിന് സമീപത്ത് വച്ച് ബസ് ടയർ പൊട്ടി ഹൈവേയിൽ നിന്ന് തെന്നിമാറിയതാണ് അപകട കാരണമെന്നാണ് അധികൃതർ പറയുന്നത്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആദ്യം സാംബയിലെ ആശുപത്രിയിലേക്ക് മാറ്റുകയും, പിന്നീട് അതിൽ 7 പേരെ വിജയ്പൂർ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

