Site iconSite icon Janayugom Online

കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഷെയർ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത് 1.11 കോടി രൂപ

കൊച്ചിയിൽ വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്. ഷെയർ ട്രേഡിങ്ങിലൂടെ പാലക്കാട് സ്വദേശിയുടെ കൈയിൽ നിന്ന് 1.11 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. 27 തവണയായാണ് പണം കെെക്കലാക്കിയത്. പാലക്കാട് സ്വദേശി പ്രേമചന്ദ്രൻ നമിലിയാണ് പരാതി നൽകിയത്. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 2024 ഡിസംബർ രണ്ട് മുതൽ 2025 ഫെബ്രുവരി 18 വരെയാണ് ട്രേഡിങ്ങിലൂടെ പ്രേമചന്ദ്രൻറെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തത്. കേരളത്തിൽ നിന്നുള്ള ആളുകൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

Exit mobile version