Site icon Janayugom Online

ഓൺലൈനിലൂടെ വാക്സിൻ സ്ലോട്ട് എടുത്തുകൊടുത്തു മാതൃകയായി കൊച്ചു മിടുക്കി

ഓൺലൈൻ ക്ലാസുകളിലും ഗെയിമുകളിലുമെല്ലാമായി സമയം ചിലവഴിക്കുന്ന കുട്ടികളിൽ നിന്ന് വേറിട്ടൊരു മാതൃകയായി നിൽക്കുകയാണ് ചേനോത്ത് വിട്ടിൽ പുണ്യ എന്ന പന്ത്രണ്ടുവയസ്സുകാരി.

ഒഴിവു സമയങ്ങളിൽ ഈ കൊച്ചു മിടുക്കി ഓൺലൈനിലൂടെ വാക്സിൻ സ്ലോട്ട് എടുത്തു ആളുകൾക്ക് ആശ്വാസം പകരുകയാണ്. ഇതിനോടകം 200 ലധികം പേർക്കാണ് പുണ്യ വാക്സിൻ സ്ലോട്ട് എടുത്തു കൊടുത്തിട്ടുള്ളത് . അതിൽ ഏറ്റവും കൂടുതൽ 45 വയസ്സിന് മുകളിലുള്ളവരാണ് .തന്റെ മുത്തച്ഛനും മുത്തശ്ശിക്കും വാക്സിൻ സ്ലോട്ട് എടുത്തു കൊടുത്തിട്ടാണ് പുണ്യയുടെ തുടക്കം.

ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമായപ്പോൾ പ്രായമായവർക്ക് രജിസ്ട്രേഷനെ കുറിച്ചുള്ള സാങ്കേതികവിദ്യകൾ അറിയാതെ ബുദ്ധിമുട്ടുന്നത് കണ്ട ഈ കൊച്ചു മിടുക്കി ഓൺലൈൻ ക്ലാസിന് ശേഷം കളിച്ചിരുന്ന സമയം തന്നാലാവുന്ന സഹായങ്ങൾ ചെയ്ത് മറ്റുള്ളവർക്ക് ഗുണകരമാക്കി മാറ്റുകയാണ്.

സ്പ്രിങ്ങ് വാലി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന പുണ്യ പഠിത്തത്തിലും സംഗീതത്തിലുമെല്ലാം മിടുക്കിയാണ്. പുണ്യയുടെ എല്ലാ പ്രവർത്തിയിലും കൂട്ടായി വക്കീലായ അമ്മയുടെ പിന്തുണയുമുണ്ട്.
Eng­lish Summary;short girl who take vac­cine slot through online
You May Also Like This Video;

Exit mobile version