‘ഓപ്പറേഷൻ സിന്ദൂറി‘ന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നാളെ മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാന ജില്ലാതലങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് നടക്കുന്ന ‘മുഖാമുഖം’ പരിപാടികൾ, ‘എന്റെ കേരളം’ പ്രദർശനവിപണന മേളകൾ, കലാപരിപാടികൾ, സംസ്ഥാനതലത്തിലുള്ള യുവജന, വനിത, പ്രൊഫഷണലുകൾ, സാംസ്കാരികം, പട്ടികജാതി-പട്ടികവർഗ കൂടിക്കാഴ്ചാ യോഗങ്ങളും മാറ്റിയിട്ടുണ്ട്. പ്രദർശനവിപണന മേളകൾ നിശ്ചയിച്ച തീയതി വരെ തുടരും. എന്നാൽ, കലാപരിപാടികൾ ഉണ്ടാവുകയില്ല. മേഖലാ അവലോകന യോഗങ്ങൾ നിശ്ചയിച്ച തീയതികളിൽ നടക്കും.

