കോട്ടയം പാലാ കടനാട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണംകൊമ്പിൽ റോയി, ഭാര്യ ജാൻസി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റോയിയെ തൂങ്ങി മരിച്ച നിലയിലും ജാൻസിയുടെ മൃതദേഹം വീടിനുള്ളിലെ മുറിയിൽ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു.
പാലാ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിക്കുന്നു. മരണ കാരണം വ്യക്തമല്ല