Site iconSite icon Janayugom Online

റണ്‍വേയില്‍ ടയറിന്റെ ഭാഗങ്ങള്‍; നെടുമ്പാശ്ശേരിയില്‍ വിമാനത്തിന് അടിയന്തര ലാന്റിംഗ്

റണ്‍വേയില്‍ ടയറിന്റെ ഭാഗം കണ്ടതിനെത്തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. കൊച്ചി ബഹറിന്‍ എയര്‍ ഇന്ത്യ വിമാനമാണ് അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയത്. ഇന്ന് രാവിലെ 10.45നായിരുന്നു സംഭവം. 104 യാത്രക്കാരും 8 ജീവനക്കാരുമായി പറന്നുയര്‍ന്ന വിമാനം റണ്‍വേയില്‍ ടയറിന്റെ അവശിഷ്ടം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിലത്തിറക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Exit mobile version