രാജ്ഭവനില്‍ സുഖമായി ഇരുന്ന് ഒരു ലക്ഷത്തോളം വരുന്ന തന്റെ ജനതയെ വെയിലത്ത് നിര്‍ത്തി പ്രതിഷേധിക്കേണ്ട അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് ഗവര്‍ണറെന്ന് ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി പറഞ്ഞു. ഗവര്‍ണര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും സർക്കാർ എടുക്കുന്ന തീരുമാനത്തെ തൂക്കിയെറിയാൻ ഉള്ളതല്ല ഗവർണർ പദവിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്ന, ഭരണഘടനയെ പരിഗണിക്കാത്ത ഗവര്‍ണറെ നമുക്ക് ആവശ്യമില്ല. കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ ജനാധിപത്യത്തെ അപകടത്തിലാക്കിയിരിക്കുകയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ക്ക് അറിയാം അവര്‍ക്ക് എന്താണാവശ്യം ഉള്ളതെന്ന്. അതിന് തടയിടുന്നത് ഗവര്‍ണറെ പോലെയുള്ളവരാണ്. ഒന്ന് എന്ന വാക്കിലൂടെ ഒന്നിപ്പിക്കാനല്ല ഭിന്നിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാനാത്വത്തിൽ ഏകത്വം അതാണ് നമ്മുടെ പ്രത്യേകത. ഭാഷ പലതാണെങ്കിലും നാം സഹോദരങ്ങളാണെന്നും ആ ബന്ധത്തിനാണ് ഇപ്പോള്‍ ആപത്ത് പിണയാന്‍ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളെ സംരക്ഷിക്കേണ്ട കടമയുള്ളവര്‍ വൈവിധ്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഭരണഘടനയെ സംരക്ഷിക്കാന്‍ ഭരണഘടന വീണ്ടും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
English Summary: People don’t want a governor who doesn’t respect the constitution: Tiruchi Siva
You may also like this video