Site iconSite icon Janayugom Online

മുട്ട് മടക്കി കേന്ദ്രം; ഒടുവില്‍ ഇന്ധനവില കുറച്ചു

രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന് എട്ടും ഡീസലിന് ആറ് രൂപയുമാണ് കേന്ദ്ര എക്സൈസ് നികുതി കുറച്ചത്. ഇതോടെ വിപണിയില്‍ പെട്രോള്‍ ലിറ്ററിന് 9.50രൂപയും, ഡീസലിന് ഏഴ് രൂപയും കുറയും. നാളെ രാവിലെ മുതല്‍ പുതുക്കിയ വില നിലവില്‍ വരിക. കേരളത്തില്‍ പെട്രോളിന് 10.45 രൂപ കുറയും. ഡീസലിന് 7.37 രൂപയുമാണ് കുറയുന്നത്. പാചകവാതക സിലണ്ടറിന് 200 രൂപ സബ്സിഡിയും അനുവദിച്ചു. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ധന വില റെക്കോര്‍ടില്‍ എത്തിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വിലനിയന്ത്രിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ വിവധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നപ്പോഴും ഉക്രെയ്ന്‍ റഷ്യ യുദ്ധത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയാണ് ഇന്ധവില വര്‍ധനവിന് കാരണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. കുതിച്ചുയര്‍ന്ന ഇന്ധനവില വര്‍ധനവ് രാജ്യത്ത് വിലക്കയറ്റത്തിനും സാധരണക്കാരുടെ ജീവിതം താളം തെറ്റിക്കുന്നതിലേക്കും വഴിവെച്ചിരുന്നു. 

Updat­ing.….

Eng­lish Summary;Petrol and diesel prices have been down
You may also like this video

Exit mobile version