Site iconSite icon Janayugom Online

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു; വിമാനത്തിൽ 242 യാത്രക്കാർ

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു. ടേക്ക് ഓഫിനിടെയാണ് അപകടം സംഭവിച്ചത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീഴുകയായിരുന്നു. 

വിമാനം റൺവേയിലെ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വിമാനത്തിൽ 242 യാത്രക്കാരാണ് ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്ത് നിന്ന് വലിയ തോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എയർപോർട്ടിന് സമീപം മേഘാനിനഗർ പ്രദേശത്താണ് വിമാനം തകർന്നു വീണത്. 

Exit mobile version