കാസർഗോഡ് കുണ്ടംകുഴി സ്കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ കരണത്തടിച്ച് കർണപടം പൊട്ടിച്ച കേസിൽ ഹെഡ്മാസ്റ്റർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 126(2), 115(2) എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. ബാലാവകാശ കമ്മീഷണൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തും. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ ഹെഡ്മാസ്റ്റർ എം അശോകൻ അസംബ്ലിക്കിടെ വിദ്യാർത്ഥിയുടെ കർണപടെ അടിച്ച് പൊട്ടിച്ചത്. സംഭവം വാർത്തയായതോടെ ബാലാവകാശ കമ്മീഷൻ സ്വേമേധയാ കേസെടുക്കുകയായിരുന്നു.

