Site iconSite icon Janayugom Online

ബിജെപി പ്രവര്‍ത്തകരെ കൊല്ലാനുള്ള പട്ടിക പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കി; കോട്ടക്കല്‍ പോപ്പുലര്‍ ഫ്രണ്ട് റിപ്പോര്‍ട്ടര്‍ പിടിയില്‍

സംസ്ഥാനത്ത് കൊല്ലപ്പെടേണ്ട ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ പട്ടിക പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കിയെന്ന് പൊലീസ്. മലപ്പുറം, പാലക്കാട് ആലത്തൂര്‍ എന്നിവിടങ്ങളിലെ കൊല്ലപ്പെടേണ്ട ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പട്ടിക പൊലീസ് പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് റിപ്പോര്‍ട്ടര്‍ തസ്തികയിലുളളവരാണ് ലിസ്റ്റ് തയ്യാറാക്കുന്നതെന്നാണ് വിവരം. ആര്‍എസ്എസ് മുന്‍ പ്രചാരകന്‍ ശ്രീനിവാസന്‍ വധക്കേസിലെ പ്രതിയുടെ പക്കല്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

കോട്ടക്കല്‍ പോപ്പുലര്‍ ഫ്രണ്ട് റിപ്പോര്‍ട്ടര്‍ സിറാജുദ്ദീന്‍ പിടിയിലായതോടെയാണ്
കൊലപ്പെടുത്തേണ്ട ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ പട്ടിക ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. എവിടെയെങ്കിലും പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നാല്‍ 24 മണിക്കൂറില്‍ തിരിച്ച് അടിക്കാനുള്ള ലിസ്റ്റാണ് ഏരിയാ റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറാക്കിയിരിക്കുന്നത്. ചിലയിടത്ത് വീടുകളുടെ സ്‌കെച്ചും ആളുകളുടെ ഫോട്ടോയും ഉള്‍പ്പെടെയും സംഘത്തിന്റെ കയ്യിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിറാജ്ജുദ്ദീന്റെ കൈയില്‍ നിന്നും പിടിച്ചെടുത്ത പെന്‍ഡ്രൈവില്‍ പല കൊലപാതകങ്ങളും സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങളും ഉണ്ട്. സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Eng­lish sum­ma­ry; Pop­u­lar Front pre­pares list to kill BJP work­ers; Kot­takal Pop­u­lar Front Reporter arrested

You may also like this video;

Exit mobile version