ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കാസർകോട് നഗരത്തിലും കുമ്പളയിലും സീതാംഗോളിയിലും പരിസരപ്രദേശങ്ങളിലും പോസ്റ്റർ.
ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ സുരേന്ദ്രൻ സംരക്ഷിച്ചുവെന്ന് ആരോപിച്ചാണ് കുമ്പള സീതാംഗോളി, കറന്തക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്.
കുമ്പള ടൗണില്‍ ബിജെപി സംഘടിപ്പിച്ച ദേശരക്ഷാ സംഗമം ഉദ്ഘാടനം ചെയ്യാന്‍ സുരേന്ദ്രന്‍ കുമ്പളയില്‍ എത്തുന്നതിന് മുമ്പാണ് വിവിധ സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുന്‍കാലങ്ങളില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഉണ്ടായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് പോസ്റ്റര്‍ പ്രചരണമുണ്ടായത്.
“കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളൻ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികൾക്ക് നീതി കിട്ടും വരെ പോരാടുക” എന്നാണ് പോസ്റ്ററിൽ പരാമർശിച്ചിരിക്കുന്നത്.
നേരത്തെയും സുരേന്ദ്രനെതിരെ ബിജെപിയിൽ കലാപം ഉണ്ടായിരുന്നു. കുമ്പള പഞ്ചായത്തിലെ ബിജെപി-സിപിഐ(എം) കൂട്ടുകെട്ടിനെതിരെ പ്രതിഷേധവുമായി ബിജെപിയിലെ ചില നേതാക്കൾ രംഗത്തുവന്നിരുന്നു. ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയിട്ട് ഉപരോധിച്ചാണ് സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തുവന്നത്. സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്, നേതാക്കളായ സുരേഷ്‌കുമാർ ഷെട്ടി, മണികണ്ഠ റൈ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
English Summary: Poster of Kasaragod BJP workers against K Surendran
You may like this video also