Site iconSite icon Janayugom Online

പോട്ട ബാങ്ക് കവർച്ച; പ്രതി കസ്റ്റഡിയിൽ

കഴിഞ്ഞദിവസം ഫെഡറൽ ബാങ്കിൻറെ ചാലക്കുടി പോട്ട ശാഖയിൽ കവർച്ച നടത്തിയ പ്രതിയെ പിടികൂടി. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആൻറണിയാണ് പിടിയിലായത്. കടം വീട്ടാനാണ് ഇയാൾ കവർച്ച നടത്തിയതെന്നാണ് മൊഴി നൽകിയിരിക്കുന്നത്. 10 ലക്ഷം രൂപയും പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ ആഡംബര ജീവിതമാണ് കടബാധ്യതകൾക്ക് കാരണമെന്നാണ് വിവരം. വിദേശത്തുള്ള ഭാര്യ അയക്കുന്ന പണം ഇയാൾ ധൂർത്തടിച്ച് കളഞ്ഞു. ഭാര്യ നാട്ടിലെത്താൻ സമയമായപ്പോൾ കൊള്ള നടത്തി കടം വീട്ടാൻ ശ്രമിക്കുകയായിരുന്നു.ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പ്രതിയെ പിടികൂടുന്നതിൽ നിർണായകമായി. 

Exit mobile version