Site iconSite icon Janayugom Online

ഒരുക്കങ്ങൾ പൂർത്തിയായി; ശുഭാംശു ശുക്ല നാളെ ബഹിരാകാശത്തേക്ക്

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയയായി.ആക്‌സിയോം-4 ദൗത്യത്തിന്റെ ഭാഗമായാണ് ശുക്ലയും സംഘവും ബഹിരാകാശ യാത്രക്കൊരുങ്ങുന്നത്. ഇവര്‍ സഞ്ചരിക്കുന്ന ഡ്രാഗണ്‍ പേടകം വഹിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ നിര്‍ണായകമായ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് ഉള്‍പ്പെടെ പൂര്‍ത്തിയായി. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് നാളെ ഇന്ത്യന്‍ സമയം വൈകീട്ട് 5.55‑നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും കൃത്യമായ വിക്ഷേപണം ഉറപ്പാക്കാന്‍ റോക്കറ്റിന്റെ പാതയിലെ കാലാവസ്ഥാ സാഹചര്യങ്ങളടക്കം നിരീക്ഷിച്ച് വിവരങ്ങള്‍ വിലയിരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യക്കാരനായ ഒരു ബഹിരാകാശ യാത്രികൻ ബഹിരാകാശത്ത് എത്തുക. അമേരിക്കയില്‍ നിന്നുള്ള മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു, പോളണ്ടില്‍ നിന്നുള്ള സ്ലാോഷ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി എന്നിവരാണ് സഹയാത്രികര്‍. 1984‑ല്‍ റഷ്യന്‍ സോയൂസ് ടി-11ല്‍ ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ആദ്യ ഇന്ത്യക്കാരനായ വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മയ്ക്ക് ശേഷം 41 വര്‍ഷം കഴിഞ്ഞാണ് ഈ ദൗത്യം പറന്നുയരുന്നത്.

Exit mobile version