Site icon Janayugom Online

അണക്കെട്ട് തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി: തയ്യാറെടുപ്പുകള്‍ ഇങ്ങനെ…

Dam

ഇടുക്കി അണകെട്ടിന്റെ 3 ഷട്ടറുകൾ തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി. രാവിലെ 11ന് ആണ് ഷട്ടറുകൾ തുറക്കുന്നത്. 2,34 ഷട്ടറുകള്‍ 35 സെന്റീമീറ്റർ വീതമാണ് ഉയർത്തുന്നത് 10.55 ന് മുന്നറിയിപ്പായി ആദ്യ സൈറൺ മുഴക്കും. തുടർന്ന് രണ്ടാം സൈറണും 11 ന് മൂന്നാം തവണത്തെ സൈനും മുഴക്കിയ ശേഷം മൂന്നാമത്തെ ഷട്ടർ 35 സെന്റീമീറ്റർ ഉയർത്തും.

തുടർന്ന് ചെറുതോണി പുഴയിലെ ജലനിരപ്പ് നീരിക്ഷിച്ച ശേഷം രണ്ടാം ഷട്ടറും 5 മിനിറ്റിന് ശേഷം നാലാം ഷട്ടറും തുറക്കും’ സെക്കെന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് മൂന്ന് ഷട്ടറുകളിലൂടെ ഒഴുകി വിടുന്നത്‌. ഇതിന് മുമ്പ് 2018 ഓഗസ്റ്റ് 9 നാണ് ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ തുറന്നത്. അന്ന് 5 ഷട്ടറുകളും തുറന്ന് സെക്കന്റിൽ 16 ലക്ഷം ലിറ്റർ വെള്ളമാണ് തുറന്നുവിട്ടത്. ഡാമിൽ ഇപ്പോൾ റെഡ് അലർട്ട് പരിധി കഴിഞ്ഞ് 2398 അടി വെള്ളമാണ് ഉള്ളത്.

 

Eng­lish Sum­ma­ry: Prepa­ra­tions for the open­ing of the dam are com­plete: Prepa­ra­tions are as follows …

 

You may like this video also

Exit mobile version