Site iconSite icon Janayugom Online

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ലക്ഷ്യം മലയാള സിനിമയുടെ സമസ്ത മേഖലയെയും കൈപ്പിടിയിൽ ഒതുക്കാൻ; ആരോപണവുമായി സാന്ദ്ര തോമസ്

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ലക്ഷ്യം മലയാള സിനിമയുടെ സമസ്ത മേഖലയെയും കൈപ്പിടിയിൽ ഒതുക്കാണെന്ന ആരോപണവുമായി നിർമാതാവ് സാന്ദ്ര തോമസ്. തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്ക് വഴിവെട്ടാൻ അദ്ദേഹം മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്നു. ലിസ്റ്റിൻ മലയാള സിനിമ രംഗത്ത് സൃഷ്ടിക്കുന്ന ‘പലിശ കുത്തകകൾ’ കാര്യം നടന്നു കഴിഞ്ഞാൻ നിങ്ങളെയും വിഴുങ്ങുമെന്നും അവർ പറഞ്ഞു. 

ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ടയാളാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും അദ്ദേഹം നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു. 

Exit mobile version