Site iconSite icon Janayugom Online

മോഡി-അഡാനി കൂട്ടുകെട്ട് അഴിമതിക്കെതിരെ 10ന് പ്രതിഷേധദിനം: ബിനോയ് വിശ്വം

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും സിപിഐ ദേശീയ കൗണ്‍സിലിന്റെ ആഹ്വാനമനുസരിച്ച് 10ന് പ്രാദേശിക അടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും നടത്തുമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. അമേരിക്കയിലെ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് കമ്മിഷന്‍ (എസ്ഇസി) അഡാനിക്കെതിരെ ചുമത്തിയ കുറ്റം മോഡി സര്‍ക്കാര്‍ തുടരുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ എനര്‍ജി ഇടപാടുമായി ബന്ധപ്പെട്ടാണ് എസ്ഇസി അഡാനിയുടെ അഴിമതി പുറത്തുവിട്ടത്.
കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതിനുശേഷം നടത്തിയ കൂട്ടുകച്ചവട പരമ്പര തന്നെ പുറത്തു വന്നിരിക്കുകയാണ്. രാജ്യത്തെ പൊതുസ്വത്ത് കൊള്ളയടിക്കുന്നതിന് കൂട്ടു നില്‍ക്കുന്ന സമീപനം ദേശവിരുദ്ധമാണ്. സംയുക്ത പാര്‍ലമെന്ററി സമിതിയെകൊണ്ട് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പാര്‍ലമെന്റ് പല ദിവസവും സ്തംഭിച്ചിട്ടും വിഷയം ചര്‍ച്ചചെയ്യുന്നതിന് മോ‍ഡി ഭയപ്പെടുകയാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. 

Exit mobile version